ഇന്ത്യൻ അംബാസഡർ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനിയേഴ്‌സ് സെക്രട്ടറിയെ സന്ദർശിച്ചു
Wednesday, September 23, 2020 5:44 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനിയേഴ്‌സ് സെക്രട്ടറി അലി മൊഹ്‌സെനിയെ സന്ദർശിച്ച് ചർച്ച നടത്തി. ചർച്ചയിൽ എൻജിനിയറിംഗ് മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും കുവൈറ്റിലെ ഇന്ത്യന്‍ എൻജിനിയര്‍മാരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

അതേസമയം ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യന്‍ എൻജിനിയര്‍മാര്‍ക്കു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുകയാണ്. എല്ലാ ഇന്ത്യന്‍ എൻജനിയര്‍മാരും വിവരങ്ങള്‍ രജിസ്‌ട്രേഷനിൽ പങ്കെടുക്കണമെന്നും എൻജിനിയറിംഗ് കോളജുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും എംബസി അധികൃതർ അറിയിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ