ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാസമാജികത്വത്തിന്‍റെ അമ്പതാം വാർഷികം ആഘോഷിച്ചു
Saturday, September 19, 2020 7:23 PM IST
കുവൈറ്റ് സിറ്റി: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ അൻപതാം വാർഷികം ഒഐസിസി യൂത്ത് വിംഗ് കുവൈറ്റിന്‍റെ നേതൃത്വത്തിൽ അബാസിയയിലെ ഒഐസിസി ഓഫീസിൽ ആഘോഷിച്ചു.

യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി കുവൈറ്റ് പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. തന്‍റെ മുന്നിലേക്കെത്തുന്ന പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുക, അതിന് ഉടനടി പരിഹാരം കണ്ടെത്തുക,പരിഹാരം കണ്ടെത്തുന്നതുവരെ ആ പ്രശ്നത്തെ,ഫോളോഅപ്പ് ചെയ്യുക, അതെല്ലാം നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നത് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയനേതാവിൽ മാത്രം കാണുന്നൊരു പ്രത്യേകതയാണെന്നും കേരളീയ പൊതു സമൂഹത്തിന് സമ്മതനായ ഉമ്മൻചാണ്ടിക്ക് തന്‍റെ ദൗത്യനിർവഹണ പാതയിൽ കർമനിരതനായി ഇനിയും ഏറെ മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ വർഗീസ് പുതുകുളങ്ങര പറഞ്ഞു.

യൂത്ത് വിംഗ് വൈസ് പ്രസിഡന്‍റ് ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ ഇലിയാസ് പൊതുവാച്ചേരി, ഇസ്മായിൽ പാലക്കാട്, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗം ബോണി, ഒഐസിസി നേതാക്കന്മാരായ അക്‌ബർ വയനാട്, സിദ്ദിഖ് അപ്പക്കൻ, അർഷാദ് മലപ്പുറം, മാണി ചാക്കോ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂത്ത് വിംഗ് വൈസ് പ്രസിഡന്‍റ് ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ