ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി
Wednesday, August 12, 2020 7:47 PM IST
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് ആറിലെ സീനിയർ അംഗവും ആലപ്പുഴ സ്വദേശിയും ഖാലിദ് അൽ ഖറാഫി സ്റ്റീൽ കമ്പനി ഡ്രാഫ്‌റ്റ്സ്മാനുമായ ടി.എസ് മുരളീധരനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

തമ്പിലൂക്കോസ്, ഡാനിയേൽ തോമസ് , പി.കെ. സുനിൽ , പ്രശോബ് ഫിലിപ്പ് , സുരേഷ്, സാമുവൽ വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു . മുരളീധരൻ മറുപടി പ്രസംഗം നടത്തി . തമ്പി ലൂക്കോസ് ഉപഹാരം കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ