വില്പനയ്ക്കുവച്ച പഴയ ടയറുകൾ പിടിച്ചെടുത്തു
Monday, August 10, 2020 6:05 PM IST
കുവൈറ്റ് സിറ്റി: വാണിജ്യ മന്ത്രാലയം ജഹ്റയിൽ നടത്തിയ പരിശോധനയിൽ വില്പനയ്ക്കുവച്ച പഴയ ടയറുകൾ പിടിച്ചെടുത്തു. രാജ്യത്ത് ഉപയോഗിച്ച ടയറുകളുടെ വിൽപനക്കും ഇറക്കുമതിക്കും നിരോധനം നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്ഡ് നടന്നത്.

വേനൽക്കാലത്ത് സ്‌ഫോടനം മൂലം ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ടയറുകൾ വാങ്ങരുതെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ