കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു
Monday, August 10, 2020 2:55 PM IST
കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട്‌ പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂർ ( 64 ) ആണ് മരണപ്പെട്ടത്. കുവൈത്തിലെ മിഷിരിഫ്‌ ‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ 40 വർഷമയി കുവൈത്ത്‌ ലൈവ്‌ സ്റ്റോക്ക്‌ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഹൈറുന്നിസ. മക്കൾ ഷഹറൂസ്‌, സഹല. മൃത ദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ