വ്യാജ തൊഴിൽ വാഗ്ദാനങ്ങളില്‍ വഞ്ചിതരാവരുത്: അബുദാബി പോലീസ്
Monday, August 10, 2020 11:53 AM IST
അബുദബി: വ്യാജ തൊഴിൽ വാഗ്ദാനങ്ങളില്‍പ്പെട്ട് തട്ടിപ്പുകാരുടെ കെണിയിൽ വീഴരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. "കോവിഡ് -19" വൈറസിന്‍റെ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ ടെലിഫോൺ തട്ടിപ്പിന്‍റെ പുതിയ രീതിയായി പ്രശസ്ത കമ്പനികളുടെ പ്രതിനിധി ആയി ആള്‍മാറാട്ടം നടത്തിയാണ് ഇത്തരക്കാര്‍ സാധാരണക്കാരെ പറ്റിക്കാനായി വ്യാജ തൊഴില്‍ അവസരങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത്.

ജോലി തെരയുന്ന സമയത്ത് വ്യാജ തൊഴിൽ വെബ്‌സൈറ്റുകളുമായി ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് തൊഴിലന്വേഷകരോട് അഭ്യർത്ഥിച്ചു അതുപോലെ വിശ്വസനീയമായ റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് പണമോ, വ്യക്തിഗതമോ അല്ലാതെയോ ഉള്ള വിവരങ്ങളോ നല്‍കേണ്ട ആവശ്യം ഇല്ല. ഇന്റര്‍നെററ്റില്‍ പ്രലോഭിക്കുന്ന തരത്തിലുള്ള ശമ്പളത്തോടുകൂടിയ ജോലികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ തൊഴിലന്വേഷകരെ അവരുടെ വലയില്‍ പെടുത്താന്‍ ശ്രമിക്കുന്നത്.

തട്ടിപ്പുകാർ രാജ്യത്തിനു പുറത്ത് നിന്നുള ഉദ്യോഗാര്‍ത്ഥികളെയും സോഷ്യൽ മീഡിയ വഴി അല്ലെങ്കിൽ വ്യാജ സൈറ്റുകൾ ഉപയോഗിച്ച് അംഗീകൃതവും വിശ്വസനീയവുമായ കമ്പനിയാണെന്ന് അവകാശപ്പെടുകയും ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ആശയവിനിമയം നടത്തി.

വ്യക്തിഗത വിവരങ്ങളും അക്കൗണ്ട്‌ നമ്പര്‍ വരെയും കൈക്കലാക്കുന്നു. വിസ ഫീ , ട്രന്‍സ്സാക്ഷന്‍ ഫീ എന്നിങ്ങനെ പറഞ്ഞാണ് ഇവര്‍ മുഖ്യമായി പണം തട്ടിപ്പ് നടത്തുന്നത്. കമ്പനി വെബ്സൈറ്റ്, മറ്റു വിവരങ്ങള്‍ എല്ലാം ശരിയാണോ എന്ന് ഉറപ്പ് വരുത്തി അതാതു ജോലിക്കുള്ള ശമ്പള പരിധി മനസിലാക്കി അനുസൃതമായ ഇടപെടലാണ് ഇത്തരക്കാരെ നേരിടാന്‍ വേണ്ടതെന്നു പോലീസ് ഓര്‍മ്മപെടുത്തി.

റിപ്പോർട്ട് : അനില്‍ സി ഇടിക്കുള