കുവൈറ്റിൽ 472 പേർക്ക് കോവിഡ് ; മൂന്ന് മരണം
Saturday, August 8, 2020 8:38 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഇന്നു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുതിയതായി 472 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 71199 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 2844 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 529130 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന മൂന്ന് പേർ കൂടി ഇന്നു മരണമടഞ്ഞതോടെ രാജ്യത്ത് ഇതുവരെ 474 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

476 പേർ ഇന്നു രോഗ മുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 62806 ആയി. 7919 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 125 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അഹ്മദി ഗവർണറേറ്റിൽ 104 പേർ, ജഹ്റ ഗവർണറേറ്റിൽ 112 പേർ, ഫർവാനിയ ഗവർണറേറ്റിൽ 96 പേർ, ഹവല്ലി ഗവർണറേറ്റിൽ 73 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 87 പേർ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ