ക​രി​പ്പൂ​രി​ൽ എയർഇന്ത്യ എക്പ്രസ് വിമാനം അപകടത്തിൽപ്പെട്ടു; പത്ത് മരണം
Friday, August 7, 2020 10:01 PM IST
കോഴിക്കോട്: ക​രി​പ്പൂ​രി​ൽ എ​യ​ർ ഇ​ന്ത്യ എക്സ്പ്രസ് റ​ൺ​വേ​യി​ൽ തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം ത​ക​ർ​ന്ന് ര​ണ്ടാ​യി പി​ള​ർ‌​ന്നു. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റ് ദീപക് വസന്ത് സാഠേ ഉൾപ്പെടെ 10 പേർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ൻ​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ആ​റ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 191 യാത്രക്കാരുമായി ദുബായിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വന്ന എ​യ​ർ ഇ​ന്ത്യ​ എക്സ്പ്രസിന്‍റെ IX-1344 വി​മാ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്.

ക​ന​ത്ത മ​ഴ​യി​ൽ ന​ന​ഞ്ഞു​കു​തി​ർ​ന്ന റ​ൺ​വെ​യി​ൽ വി​മാ​നം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. ടേ​ബി​ൾ ടോ​പ്പ് മാ​തൃ​ക​യി​ലു​ള്ള റ​ൺ​വേ​യു​ടെ ഇ​രു​വ​ശ​വും നാ​ൽ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യാ​ണ്. ഇ​വി​ടേ​ക്കാ​ണ് വി​മാ​നം മ​റി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോഴിക്കോട്ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.