കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി മരിച്ചു
Friday, August 7, 2020 9:24 PM IST
കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി ഇന്നു കുവൈറ്റിൽ മരിച്ചു. എറണാകുളം ഞാറക്കൽ സ്വദേശി റീഷ്കോവ്‌ ദേവസ്യ കുട്ടി (43) ആണ് കുവൈത്തിലെ മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.

കുവൈത്ത്‌ ഓട്ടോ വൺ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ്‌ പ്രോടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.

ഭാര്യ: സൗമ്യ, മകൻ: ഗബ്രിയേൽ മാത്യൂസ് .

റിപ്പോർട്ട്: സലിം കോട്ടയിൽ