സൗ​ദി​യി​ൽ മു​വാ​യി​രം ക​ട​ന്നു കോ​വി​ഡ് മ​ര​ണം; ബു​ധ​നാ​ഴ്ച 1,389 രോ​ഗ​ബാ​ധി​ത​ർ
Thursday, August 6, 2020 12:26 AM IST
റി​യാ​ദ്: കോ​വി​ഡ് വൈ​റ​സ് ബാ​ധ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രു​ന്ന സൗ​ദി അ​റേ​ബ്യ​യി​ൽ ബു​ധ​നാ​ഴ്ച 36 പേ​ർ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ആ​കെ മ​ര​ണം 3,020 ആ​യി ഉ​യ​ർ​ന്നു. 1,389 പേ​ർ​ക്കാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,82,824 ആ​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച 1,626 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2,45,314 പേ​ർ​ക്കാ​ണ് ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നും മു​ക്ത​രാ​യ​ത്. സൗ​ദി​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്ക് ഇ​തോ​ടേ 84.76 ശ​ത​മാ​ന​മാ​യി. ഇ​ത് ആ​ഗോ​ള രോ​ഗ​മു​ക്തി നി​ര​ക്കി​നേ​ക്കാ​ൾ മു​ക​ളി​ലാ​ണ്. 34,490 പേ​രാ​ണ് ഇ​പ്പോ​ഴും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1,991 പേ​രാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

109 പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച റി​യാ​ദി​ൽ ത​ന്നെ​യാ​ണ് ബു​ധ​നാ​ഴ്ച​യും സൗ​ദി​യി​ലെ കൂ​ടി​യ രോ​ഗ​ബാ​ധ. മ​ക്ക​യി​ൽ 106 പേ​ർ​ക്കും ഖ​മീ​സ് മു​ഷാ​യ​ത്തി​ൽ 90 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് പു​തു​താ​യി 52,099 കൊ​വി​ഡ് ടെ​സ്റ്റു​ക​ൾ കൂ​ടി നടത്തി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ