കുവൈറ്റിൽ പുതിയതായി 388 പേർക്ക് കോവിഡ് ; നാല് മരണം
Monday, August 3, 2020 7:38 PM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് പുതിയതായി 388 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 68299 ആയി .282 സ്വദേശികള്‍ക്കും 106 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .

കഴിഞ്ഞ ദിവസം 2038 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 511599 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയിൽ ചികത്സയിലായിരുന്ന നാലു പേര്‍ കൂടി ഇന്നു മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 461 ആയി.

അഹ്മദി ഗവർണറേറ്റിൽ 113 പേർ, ജഹ്റ ഗവർണറേറ്റിൽ 83 പേർ, ഫർവാനിയ ഗവർണറേറ്റിൽ 86 പേർ, ഹവല്ലി ഗവർണറേറ്റിൽ 43 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 63 പേർ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

526 പേർ ഇന്നു രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 59739 ആയി. 8099 പേരാണു ചികിൽസയിൽ കഴിയുന്നത്‌. 126 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ