തൊ​ഴി​ലാ​ളി സ​മ​രം: 12 വി​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, July 15, 2020 11:31 PM IST
കു​വൈ​റ്റ് സി​റ്റി: നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി മാ​ൻ​പ​വ​ർ വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ കേ​സു​ടു​ത്ത​താ​യി പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു

പ​ന്ത്ര​ണ്ടോ​ളം ഈ​ജി​പ്ത് സ്വ​ദേ​ശി​ക​ളെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​വി​ധ ക​രാ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റു​പ​തോ​ളം വി​ദേ​ശി​ക​ളാ​ണ് അ​ബു ഫാ​ത്തി​റ​യി​ൽ ഒ​രു​മി​ച്ച് കൂ​ടി​യ​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ബാ​റ​ക് മ​ർ​ജി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ കേ​ട്ടു . നി​യ​മ പ്ര​കാ​ര​മു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ മു​ബാ​റ​ക് മ​ർ​ജി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ട​ങ്ങി പോ​കു​വാ​ൻ യാ​ത്ര സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ