ഒമാനിൽ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
Thursday, July 9, 2020 7:06 PM IST
മസ്കറ്റ്: കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. വാമനപുരം പുളിമാത്ത് സ്വദേശി വിജയകുമാർ പിള്ള (51) ആണ് കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസതടസത്തെത്തുടർന്നു കഴിഞ്ഞ 25-നു മസ്കറ്റിലെ അൽ ഗോബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചു മരണപ്പെടുന്ന പതിനാറാമത്തെ മലയാളിയാണ് വിജയകുമാർ.

കഴിഞ്ഞ 20 വർഷമായി ഒമാനിലെ ഷഫാൻ ട്രേഡിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബം മസ്കറ്റിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഒമാനിൽത്തന്നെ സംസ്കരിക്കും.

ഭാര്യ: സജിത. മക്കൾ: അചിന്ത്, ആദിത്യ.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം