കോവിഡ് - 19: പ്രവാസികൾക്ക് സഹായമെത്തിച്ച് ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ
Wednesday, July 8, 2020 8:35 PM IST
കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ, ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്‍റെ ശ്രമഫലമായി ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടി പ്രവാസികൾക്കായി അബാസിയയിൽ കുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

വിവിധ ദിവസങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മുന്നോട്ടു വരികയും ചെയ്ത ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈറ്റി സന്നദ്ധ പ്രവർത്തകരുടെ സംഘത്തിനും എല്ലാ സർക്കാർ അധികാരികൾക്കും ഇന്തോ അറബ് കോൺഫഡഷേൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബാബു ഫ്രാൻസീസും കൺവീനർ ഷൈനി ഫ്രാങ്കും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പ്രത്യേകം നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ