മെഡിക്കല്‍ കർഫ്യൂ പെർമിറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സ്ഥിരീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
Wednesday, July 8, 2020 8:09 PM IST
കുവൈറ്റ് സിറ്റി : കോവിഡ് രോഗ വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലയിലെ താമസക്കാര്‍ ആരോഗ്യ കേന്ദ്രം സന്ദർശിക്കുന്നതിനുള്ള പാസുകള്‍ സന്ദര്‍ശിക്കുന്ന മെഡിക്കല്‍ സെന്‍ററില്‍ നിന്നും സ്ഥിരീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെഡിക്കൽ കർഫ്യൂ പെർമിറ്റുകൾ നേടുന്നതിനായി https://curfew.paci.gov.kw എന്ന ലിങ്ക് ആക്സസ് ചെയ്ത് ആവശ്യമുള്ള ആശുപത്രി അല്ലെങ്കിൽ ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കാം.

ക്ലിനിക്കിൽ അപ്പോയിൻമെന്‍റ് സമയത്തിന് 20 മിനിറ്റുമുമ്പ് എത്തണം. ബാർകോഡും സിവിൽ ഐ ഡിയും റിസപ്ഷനിൽ കാണിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി ക്ലിനിക് സേവനം ഉപയോഗപ്പെടുത്താം. അപ്പോയിൻമെന്‍റ് എടുത്ത ശേഷം ക്ലിനിക്കിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഷെഡ്യൂൾ സമയത്തിന്‍റെ 15 മിനിറ്റ് മുമ്പെങ്കിലും വെബ്സൈറ്റിൽ കയറി അപ്പോയിൻമെന്‍റ് റദ്ദാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ