കുവൈറ്റിൽ 813 പേർക്ക് കോവിഡ് ; 886 പേര്‍ക്ക് രോഗമുക്തി
Friday, July 3, 2020 6:12 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 813 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 48672 പേർക്കാണ് വൈറസ് ബാധിച്ചത്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 428 പേർ കുവൈത്തികളും 365 പേർ വിദേശികളുമാണ്. കോവിഡ് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 360 ആയി.

മഹബുള്ള 75 പേര്‍, ഫര്‍വാനിയ 54 പേര്‍,ജലീബ് 35 പേര്‍,സാദ് അല്‍ അബ്ദുള്ള 28 പേര്‍,സബാഹിയ 25 പേര്‍, ഖസര്‍ 25 പേര്‍ എന്നിങ്ങനെയാണ് താമസ മേഖലയില്‍ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഇന്നു 886 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 39276 ആയി. 9036 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 144 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ