ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വൈ​മാ​സ ക്യാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച
Wednesday, July 1, 2020 11:30 PM IST
കു​വൈ​ത്ത്: "​സൃ​ഷ്ടാ​വി​ലേ​ക്ക് നി​ർ​ഭ​യ​ത്വ​ത്തി​ലേ​ക്ക്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വൈ​മാ​സ ക്യാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ലൈ 3 വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന് പ്ര​മു​ഖ പ​ണ്ഡി​ത​ൻ സ​ഈ​ദ് ഫാ​റൂ​ഖി നി​ർ​വ​ഹി​ക്കും.

പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന മ​നു​ഷ്യ​ന് നി​ർ​ഭ​യം ന​ൽ​കു​ന്ന​തും, സ​മാ​ധാ​ന​മ​ട​യു​ന്ന​തും, അ​വ​ന്‍റെ സ്ര​ഷ്ടാ​വി​ലേ​ക്കു​ള്ള തി​രി​ച്ചു പോ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ഴാ​ണ്. ഈ ​വി​ഷ​യ​ത്തി​ലു​ള്ള വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ര​ണ്ട് മാ​സ കാ​ല​യ​ള​വി​ൽ ഐ​ഐ​സി ഒ​രു​ക്കു​ന്ന​ത്.

സൂം ​വ​ഴി ന​ട​ക്കു​ന്ന പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ 87651981451 എ​ന്ന ഐ​ഡി​യി​ലൂ​ടെ സൌ​ക​ര്യ​മു​ണ്ടാ​കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 94970233, 65829673 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ