സൗ​ദി​യി​ൽ ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് 50 മ​ര​ണം; റി​യാ​ദി​ൽ മാ​ത്രം 15 പേ​ർ
Wednesday, July 1, 2020 11:27 PM IST
റി​യാ​ദ്: 24 മ​ണി​ക്കൂ​റി​ന​കം 50 മ​ര​ണം കൂ​ടി ന​ട​ന്ന​തോ​ടെ സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,649 ആ​യി. 1,90,823 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള 58408 പേ​രി​ൽ 2278 പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

3,648 പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നും മോ​ചി​ത​രാ​യ​വ​രു​ടെ എ​ണ്ണം 1,30,766 ആ​യി. റി​യാ​ദി​ൽ 15 പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​ര​ണ​പ്പെ​ട്ട​ത്. മ​ക്ക (9), ജി​ദ്ദ (8), മ​ദീ​ന (6), ദ​മ്മാം (3), ബെ​യി​ഷ് (2), വാ​ദി ദ​വാ​സി​ർ (2), അ​ൽ മ​ദ്ദ (2), ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ (1), ജി​സാ​ൻ (1), സ​ബി​യ (1), സു​ൽ​ഫി (1) എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണം ന​ട​ന്ന​ത്.

ഹൊ​ഫൂ​ഫി​ൽ രോ​ഗ​ബാ​ധ കൂ​ടി വ​രു​ന്നു. 980 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. റി​യാ​ദ് 342, മു​ബ​റ​സ് 323, ദ​മ്മാം 308, മ​ക്ക 287, താ​യി​ഫ് 229, ജി​ദ്ദ 167, അ​ബ​ഹ 144, മ​ദീ​ന 132, ഖ​മീ​സ് 132, അ​ൽ ഖോ​ബാ​ർ 94, ന​ജ്റാ​ൻ 88, ഖ​തീ​ഫ് 87, ഹാ​യി​ൽ 70, ബു​റൈ​ദ 64, ദ​ഹ്റാ​ൻ 50 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ന​ഗ​ര​ങ്ങ​ളെ രോ​ഗ​ബാ​ധ​യു​ടെ ക​ണ​ക്ക്.

സൗ​ദി അ​റേ​ബ്യ​യും ബ​ഹ​റി​നും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​ട​ലി​ൽ നി​ർ​മ്മി​ച്ച കിം​ഗ് ഫ​ഹ​ദ് കോ​സ്വേ ജൂ​ലൈ 28 മു​ത​ൽ തു​റ​ക്കും. മാ​ർ​ച്ച് 7 നാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കോ​സ്വേ അ​ട​ച്ച​ത്. സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഖോ​ബാ​റി​ൽ നി​ന്നു​മാ​ണ് 24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​പാ​ലം ആ​രം​ഭി​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന വാ​ണി​ജ്യ പാ​ത​യി​ലു​ള്ള ഈ ​കോ​സ്വേ തു​റ​ക്കു​ന്ന​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഈ ​പാ​ല​ത്തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കും.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ