ഓ​ഗ​സ്റ്റ് 1 മു​ത​ൽ വാ​ണി​ജ്യ വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ
Monday, June 29, 2020 11:42 PM IST
കു​വൈ​റ്റ് സി​റ്റി : ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ​റാം അ​റി​യി​ച്ചു.

ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് 30 ശ​ത​മാ​നം സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഇ​ത് 60 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തും. കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​ർ​ച്ച് പ​തി​നൊ​ന്നി​നാ​ണ് കു​വൈ​ത്തി​ൽ നി​ന്നു​ള്ള വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വാ​ണി​ജ്യ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി കാ​ർ​ഗോ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ