കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി
Sunday, May 31, 2020 12:04 PM IST
കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ ചെറുവത്തൂർ തുരുത്തി സ്വദേശി റാഷിദ്‌ ടി.പി. (40) ഹൃദയാഘാതത്തെ തുടർന്നു കുവൈത്തിൽ നിര്യാതനായി. സന്പൂർണ ലോക്ക് ഡൗൺ ആയതിനാൽ തന്‍റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്‍റിൽ ശുചീകരണ പ്രവർത്തികൾ നടത്താൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അമീരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു മുമ്പ് നാട്ടിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി കുവൈത്ത്‌ കെഎംസിസി അംഗമാണ്.

മൃതദേഹം കോവിഡ് പരിശോധനക്കുശേഷം വിട്ടു കിട്ടുന്നതിനും തുടർ നടപടികൾക്കുമുള്ള പ്രവർത്തനങ്ങൾ കുവൈത്ത്‌ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

പിതാവ്: പരേതനായ അഹമ്മദ്‌ ടി.പി., മാതാവ്: പരേതയായ കുഞ്ഞാമിന, ഭാര്യ: നസീറ.പി, മക്കൾ:ഹിബ, നബീൽ. സഹോദരൻ:നിസാർ .ടി.പി.

റിപ്പോർട്ട്: സലിം കോട്ടയിൽ