വീരേന്ദ്രകുമാർ ധിഷണാശാലിയായ ബഹുമുഖ പ്രതിഭ: റിയാദ് മീഡിയാ ഫോറം
Saturday, May 30, 2020 9:01 AM IST
റിയാദ്: എം.പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. മന്ത്രി, മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, പാര്‍ലമെന്‍റേറിയന്‍, സഞ്ചാര സാഹിത്യകാരൻ എന്നീ നിലകളില്‍ ശ്രദ്ധനേടിയ അദ്ദേഹം മതേതര മൂല്യങ്ങളിലും സോഷ്യലിസ്റ്റ് നിലപാടുകളിലും മാതൃക കാണിച്ച പ്രതിഭാ ശാലിയാണ്.

പൗരസ്വാതന്ത്ര്യം പ്രകൃതി സ്‌നേഹം തുടങ്ങി ജീവിതത്തിലുടനീളം മാനവികത ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനാണ് വീരേന്ദ്രകുമാര്‍. കാപട്യമില്ലാത്ത ധീഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്നും മീഡിയാ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ