കുവൈത്തിൽ കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു
Friday, May 29, 2020 2:45 AM IST
കുവൈത്ത്‌ സിറ്റി : കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു. കരുനാഗപള്ളി അത്തിനാട്‌ കാട്ടികടവ്‌ സ്വദേശി കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ (53) ആണു മരിച്ചത്. ഫിന്താസിലെ താമസ സ്ഥലത്ത്‌ ശ്വാസ തടസം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ഗൾഫ്‌ എൻജിനിയറിംഗ്‌ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: വിജി. മകൻ: ദേവ ദർശൻ.

റിപ്പോർട്ട്: സലിം കോട്ടയിൽ