കുവൈത്തില്‍ 692 പേര്‍ക്ക് കോവിഡ്; മൂന്നു മരണം
Thursday, May 28, 2020 1:06 AM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് 692 പേര്‍ക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 23267 ആയി. കോവിഡ് ചികിൽസയിലായിരുന്നു 3 പേർ കൂടി ഇന്നു മരിച്ചു. ഇതോടെ രാജ്യത്ത്‌ രോഗം ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 175 ആയി.

ഇന്നു വൈറസ് സ്ഥിരീകരിച്ച 692 പേരില്‍ 165 ഇന്ത്യക്കാരാണ്. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി. ഫര്‍വാനിയ ഗവർണറേറ്റിൽ 197,അഹമ്മദി 191, ഹവല്ലി 86, ക്യാപ്പിറ്റൽ 72, ജഹ്റ 164 കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

640 പേരാണ് ഇന്ന് രോഗ വിമുക്തി നേടിയത്. ഇതോടെ രോഗം സുഖമായവരുടെ എണ്ണം 7 946 ആയി. 15146 പേരാണ് ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 193 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ