റിയാദിൽ തിരൂർ സ്വദേശി നിര്യാതനായി
Wednesday, May 27, 2020 11:51 PM IST
റിയാദ്: മലപ്പുറം തിരൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബത്ഹയിലെ അൻസാർ മീൻ കടയിൽ ജോലി ചെയ്യുന്ന തലക്കടത്തൂര് നാലുകണ്ടത്തിൽ മുഹമ്മദ് കുട്ടി (61)യാണ് നിര്യാതനായത്.

ഭാര്യ: ഖദീജ. മക്കൾ: ആബിദ, ഫായിസ, ഫരീദ.

ഖബറടക്ക നടപടികളുമായി കെഎംസിസി നേതാക്കളായ സിദ്ദീഖ് തുവ്വൂര്, ജലീല് തിരൂര് രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ