കോവിഡ് 19: നാല്പതു ലക്ഷം രൂപയുടെ ആശ്വാസ പ്രവർത്തനങ്ങളുമായി അബുദാബി കെഎംസിസി
Thursday, May 21, 2020 5:34 PM IST
വടകര: അബുദാബി കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രവാസി കുടുംബങ്ങൾക്കായി ആസൂത്രണം ചെയ്ത 40 ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷഫീക് കടമേരിക്ക് പതാക കൈമാറി പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

കോവിഡ്-19 ആശ്വാസ പ്രവർത്തനത്തിന്‍റെ ഭാഗമായി വിധവകൾക്ക് അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം, അബുദാബിയിൽ കോവിഡ് പിടിപെട്ടവരും രോഗികളുടെ കൂടെ കഴിയേണ്ടി വന്നവരുമായ ആളുകൾക്ക് ഭക്ഷണ വിതരണം, വൈദ്യ സഹായം എത്തിക്കൽ എന്നിവയും കമ്മറ്റി ചെയ്തു വരുന്നു.

കെഎംസിസി പ്രസിഡന്‍റ് ശറഫുദ്ദീൻ മംഗലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.ടി അബ്ദുൽ റഹ്‌മാൻ, കാട്ടിൽ മൊയ്‌തു മാസ്റ്റർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, എം.പി ഷാജഹാൻ, അഡ്വ. ഇല്യാസ് കെ.മുഹമ്മദ് സാലി , എം.എ കുഞ്ഞബ്ദുള്ള മാസ്റ്റർ, അഷ്റഫ് കോറോത്ത്, ലത്തീഫ് കടമേരി, ഏരത്ത് അബൂബക്കർ, ഹാരിസ് മുറിച്ചാണ്ടി, ഹസൻ ചാലിൽ, എം.എം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള