സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടി മോ​ശം പ​രാ​മ​ർ​ശം; ര​ണ്ടു സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Monday, April 6, 2020 1:47 AM IST
കു​വൈ​ത്ത് സി​റ്റി: അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ കു​റി​ച്ചു മോ​ശ​മാ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ര​ണ്ടു സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദേ​ശി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​വി​ധം മോ​ശ​മാ​യ പ​ദ പ്ര​യോ​ഗ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ പോ​സ്റ്റ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ