ക​ർ​ഫ്യൂ സ​മ​യം നീ​ട്ടി​യ​തും നി​രോ​ധ​നാ​ജ്ഞ​യും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു
Monday, April 6, 2020 1:40 AM IST
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​മാ​കു​ന്ന​തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നെ കു​റി​ച്ച് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു. സീ​ഫ് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ർ​ഫ്യൂ സ​മ​യം നീ​ട്ടു​ന്ന​തി​നെ കു​റി​ച്ചും വി​ദേ​ശി​ക​ൾ ഏ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ചും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​ന​സ് അ​ൽ സ്വാ​ലി​ഹ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ, വി​ദേ​ശ​കാ​ര്യ, പൊ​തു​മ​രാ​മ​ത്ത്, വി​വ​ര​ങ്ങ​ൾ, മു​നി​സി​പ്പാ​ലി​റ്റി, വാ​ണി​ജ്യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ 7 മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്തു.​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന കു​വൈ​ത്തി​ക​ളെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തും മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​റി​യു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ