കൊ​വി​ഡ് 19: സൗ​ദി​യി​ൽ നാ​ലു​പേ​ർ കൂ​ടി മ​രി​ച്ചു; 154 പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ
Saturday, April 4, 2020 2:25 AM IST
റി​യാ​ദ്: നാ​ല് പേ​ർ കൂ​ടി കൊ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യേ​റ്റ് ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ട​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ 25 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മൗ​ഹ​മ്മെ​ദ് അ​ൽ അ​ബ്ദു​ൽ ആ​ലി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​തു​താ​യി 154 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2039 ആ​യി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു​പേ​രാ​ണ് പു​തി​യ ലി​സ്റ്റി​ലു​ള്ള​ത്.

മ​ദീ​ന (34), ജി​ദ്ദ (30), മ​ക്ക (21), ത​ബൂ​ക് (17), റി​യാ​ദ് (13), ബു​റൈ​ദ (09), ഖ​ത്തീ​ഫ് (06), ഹൊ​ഫൂ​ഫ് (04), ഖോ​ബാ​ർ (03), അ​ൽ​റാ​സ് (03), ന​ജ്റാ​ൻ (03), മ​ഹാ​യി​ൽ, ദ​ഹ്റാ​ൻ, ഖ​ഫ്ജി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു വീ​തം, ദ​മ്മാം, ഖ​മീ​സ്, രാ​സ്ത​നൂ​റാ, വ​ജി​ഹ്, ളി​ബാ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് പ്ര​വി​ശ്യ തി​രി​ച്ചു​ള്ള രോ​ഗ​ബാ​ധ​യു​ടെ ക​ണ​ക്ക്. 23 പേ​ർ കൂ​ടെ സു​ഖം പ്രാ​പി​ച്ച​തോ​ടെ മൊ​ത്തം 351 പേ​ർ രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ