കോവിഡ് 19: സൗദിയിൽ രണ്ടു പേർ കൂടി മരിച്ചു
Tuesday, March 31, 2020 8:13 PM IST
റിയാദ്: കൊറോണ വൈറസ് ബാധ മൂലം ചികിത്സയിലായിരുന്ന രണ്ടു വിദേശികൾ കൂടി ഇന്നു മദീനയിൽ മരണപ്പെട്ടതോടെ സൗദി അറേബ്യയിൽ അകെ മരിച്ചവരുടെ എണ്ണം പത്തായി.

ഇന്നു പുതുതായി 110 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1563 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.

റിയാദിൽ 33 പേർക്കും ജിദ്ദയിൽ 29 പേർക്കും മക്കയിൽ 20 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തീഫ് (7), അൽകോബാർ (4), മദീന (3), ദമ്മാം (3), ഹൊഫൂഫ് (2), ജിസാൻ (2), ദഹ്റാൻ (2), അബഹ, ഖമീസ്, ഖഫ്ജി, രാസ്തനൂറ എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

50 പേർ കൂടി സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ മൊത്തം അസുഖം ഭേദമായവരുടെ എണ്ണം രാജ്യത്ത് 165 ആയി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ