പതിനൊന്നു പേർക്കു കൂടി കൊറോണ വൈറസ്‌: കോവിഡ് ബാധിതര്‍ 266 ആയി
Monday, March 30, 2020 10:11 PM IST
കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്നു പതിനൊന്നു പേർക്കു കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. രോഗ ബാധയേറ്റ ഇന്ത്യക്കാരിൽ 7 പേർക്ക്‌ നേരത്തെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട രോഗബാധിതരുമായി ഇടകലർന്നത്‌ മൂലമാണു വൈറസ്‌ ബാധയേറ്റത്‌.

ഒരു ഇന്ത്യക്കാരന്‍റെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലാണ്. ഇന്നു രോഗ ബാധയേറ്റ മറ്റു മൂന്നു പേരിൽ 2 പേർ സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്.രാജ്യത്ത്‌ ആകെ രോഗ ബാധിതരുടെ എണ്ണം 266 ആയി.

റിപ്പോർട്ട്: സലിം കോട്ടയിൽ