nri2020march29ca11.jpg
Sunday, March 29, 2020 3:40 PM IST
കുവൈറ്റ് സിറ്റി: മന്ത്രിസഭയുടെ തീരുമാന പ്രകാരം 16,000 ടാക്‌സികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. പത്തായിരത്തോളം റോമിംഗ് ടാക്‌സികളും ആറായിരത്തോളം ഓണ്‍ലൈന്‍ ടാക്‌സികളുമാണ് ഓട്ടം നിര്‍ത്തിയത്. വിലക്ക് ലംഘിച്ചു സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ബസ് സര്‍വീസും നിര്‍ത്തിയിരുന്നു.

ടാക്‌സികള്‍ കൂടി നിര്‍ത്തിയോടെ ജനജീവിതം കൂടുതല്‍ നിശ്ചലമായിരിക്കുകയാണ്. ബസും ടാക്‌സിയും നിലച്ചതോടെ സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാത്ത സാഹചര്യമാണ് വന്നിരിക്കുന്നത്. ടാക്‌സി ഡ്രൈവന്മാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ് അതില്‍ തന്നെ മലയാളികളുടെ എണ്ണം രണ്ടായിരം വരുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ടാക്‌സി ഓടിക്കാതെ വരുമാനം നിലക്കുന്നതോട് കൂടി വന്‍ പ്രതിസന്ധി അഭിമുഖീകരിക്കും. വരുമാനമില്ലാതെ എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നത് ഇവരില്‍ പലരും ചോദിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍