പൗരത്വ നിയമത്തിനെതിരെ കെഐജി സൗഹൃദ വേദി ടേബിൾ ടോക്ക്
Saturday, January 25, 2020 7:21 PM IST
കുവൈത്ത്: "നമ്മുടെ ഇന്ത്യ മതേതര ഇന്ത്യ' എന്നവിഷയത്തിൽ കെഐജി അബാസിയ ഏരിയ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തിലെ വ്യത്യസ്ത സംഘടനനേതാക്കളും പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരസ്വഭാവത്തിന് വിരുദ്ധമായ നിയമനിർമാണത്തിലൂടെ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുകയും ഇന്ത്യൻ പൗരൻമാരുടെ പൗരത്വം അവരിൽനിന്ന് കവർന്നെടുത്ത് അവരുടെ അന്തസിനും അഭിമാനത്തിനും ക്ഷതം ഏല്പിക്കുന്ന തികച്ചും അന്യായമായ നിലപാടുമായി പുന്നോട്ട് പോകുകയാണെന്ന് വിഷയാവതരണം നടത്തിയ ഖലീലുൽ റഹ്മാൻ അഭിപ്രായപ്പെട്ടു.

പൗരത്വ വിഷയത്തിനതിരിൽ നിലകൊള്ളാൻ ഓരോ ഇന്ത്യൻ പൗരനും മുമ്പോട്ട് വരണമെന്നും ജനാധിപത്യ, മതേതര ഇന്ത്യയെ സംരക്ഷിക്കാൻ ഒരു കോട്ട പോലെ നിലകൊള്ളണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജെയിംസ് ദേവസി,മനോജ് കാപ്പാട്,നൗഫൽ കൊടുങ്ങല്ലൂർ,മനാഫ് കൊച്ചുമരക്കാർ,ഗഫൂർ തിക്കൊടി,ഷാനു തലശേരി,നാസർ പെരിന്തൽമണ്ണ,ഫൈസൽ വടക്കേക്കാട്,നൗഷർ വാടാനപ്പള്ളി,സജീവ് നാരായണൻ,ധർമ്മരാജ് മടപ്പള്ളി,മണിക്കുട്ടൻ തൃശൂർ,കുര്യൻ ചെന്നിത്തല,മൊയ്തു മാഹി,മുനീർ തലശേരി,അൻവർ വടക്കേക്കാട് എന്നിവർ സംസാരിച്ചു.

കെഐജി അബാസിയ ഏരിയ പ്രസിഡന്‍റ് സാബിഖ് യൂസഫ് അധ്യക്ഷതവഹിച്ച പരിപാടിയിൽ സൗഹൃദവേദി സെക്രട്ടറി യൂസഫ് സഖരിയ സ്വാഗതവും കെഐജി അബാസിയ ഏരിയ വൈസ് പ്രസിഡന്‍റ് സിദ്ധീഖ് ഹസൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ