കുവൈത്തിൽ റവ. സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ ഊഷ്മള വരവേല്പ്
Friday, January 17, 2020 7:50 PM IST
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പായ്ക്ക് കുവൈത്തിൽ ഉജ്ജ്വല സ്വീകരണം. വികാരി ഫാ. ജിജു ജോർജ്, മുൻ വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇടവകദിനം, പ്രാർഥന യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാനാണ് എപ്പിസ്കോപ്പ കുവൈത്തിലെത്തിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ