മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ അബ്രീക്കൊ ഫ്രെയ്‌റ്റ്‌ എഫ്സി ജേതാക്കള്‍
Wednesday, January 15, 2020 10:07 PM IST
ദുബായ് : പ്രവാസ ലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് മനം കുളിര്‍ക്കുന്ന കാല്‍പന്തു കളിയുടെ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അബ്രീക്കോ ഫ്രെയ്റ്റ് എഫ്സി ജേതാക്കളായി.

യുഎഇലെ പ്രമുഖ 16 ടീമുകള്‍ ദുബായ് അൽ ഖിസൈസ് അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ പോരിനിറങ്ങിയപ്പോള്‍ വെള്ളിയാഴ്ചയുടെ സായാഹനം സോക്കര്‍ പ്രേമികള്‍ക്ക് മുന്നില്‍ സുന്ദര മുഹൂര്‍ത്തങ്ങളാണ് പിറന്നുവീണത്‌. 16 തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങള്‍ക്കുശേഷം ശക്തമായ പെയ്തിറങ്ങിയ മഴ കളിക്കാൻ തടസമായപ്പോൾ ടോസിലൂടെ അബ്രീക്കോ ഫ്രെയ്റ്റ് എഫ്സി ജേതാക്കളായി. നേരെത്തെ ടൂർണമെന്‍റ് ആഡ് സ്റ്റാൻഡ് എംഡി സുധീഷ് ഉദ്‌ഘാടനം ചെയ്തു. ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ,മലപ്പുറം ജില്ലാ പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ടൂര്‍ണമെന്റിലെ ഫസ്റ്റ് റണ്ണര്‍അപ്പായി ആർ.ടി.സി ദുബായും സെക്കെൻഡ് റണ്ണര്‍ അപ്പായി ബിഗ് മാർട്ട് എഫ്സിയും നാലാം സ്ഥാനം ജിംഖാന മേൽപ്പറമ്പും കരസ്ഥമാക്കി. ടൂര്‍ണമെന്‍റ് ജേതാക്കള്‍കുള്ള ട്രോഫി ദുബായ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി പി.വി നാസർ,മങ്കട മണ്ഡലം പ്രസിഡന്‍റ് അസീസ് പേങ്ങാട്ട്, യുഎഇ മങ്കട മണ്ഡലം ഓർഗനൈസിംഗ് സെക്രെട്ടറി ഷുഹൈബ് പടവണ്ണ എന്നിവർ നല്‍കി. ഫെയര്‍ പ്ലേ അവാര്‍ഡ്‌ ഇ.സി.എച്ച് അൽ തവാർ ടീം നാസ് കരസ്ഥമാക്കി. ദുബായ് കെഎംസിസി സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ,വൈസ് പ്രസിഡന്‍റ് യൂസഫ് മാസ്റ്റർ, യുഎഇ മങ്കട മന്ധലം പ്രസിഡന്‍റ് ബഷീർ വറ്റലൂർ ദുബായ് കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ സിദ്ദീഖ് കാലടി, സക്കീർ പാലത്തിങ്ങൽ,മുജീബ്കോട്ടക്കൽ,ശിഹാബ് ഏറനാട്,ഉസ്മാൻ എടയൂർ,താജ് മുസ്താഖ് കൊണ്ടാട്ടി,ശംസുദ്ദീൻവള്ളിക്കുന്ന്,അഷ്റഫ് തൊട്ടൊളി,ഉനൈസ് തൊട്ടിയിൽ,അൻവർ തിരൂർ എന്നിവർ സംബന്ധിച്ചു.

മങ്കട മന്ധലം നേതാക്കളായ സലിം വെങ്കിട്ട, ഷഫീഖ് വേങ്ങാട്,മുഹമ്മദാലി കൂട്ടിൽ,മൻസൂർ അജ്മാൻ,മുസ്തഫ അജ്മാൻ,അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി,ഹാഷിം പള്ളിപ്പുറം,റാഫി കൊളത്തൂര്‍,ബഷീർ വെള്ളില,ബാസിത്ത്, സദര്‍ പടിഞ്ഞാറ്റുമുറി, അനസ് മങ്കട, അഹഹ്മദ്ബാബു, ഹുസൈൻ കോയ വെങ്കിട്ട, ജൈസൽ ബാബു,ഷൗക്കത്തലി വെങ്കിട്ട, സുബൈർ മാമ്പ്ര, ഹഫീഫ് കൊളത്തൂർ, നാസർ, മുസ്തഫ മൂന്നാക്കൽ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട്:നിഹ്മത്തുള്ള തൈയിൽ