ബിബിൻ പി. ചാക്കോ ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജൺ പ്രസിഡന്‍റ്
Wednesday, January 15, 2020 7:05 PM IST
കുവൈത്ത് : കുവൈത്തിലെ ആം ആദ്മി സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിബിൻ പി. ചാക്കോയെ ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജൺ പ്രസിഡന്‍റ് ആയി നിയമച്ചു .

2012 മുതൽ ആം ആദ്മിയിൽ സജീവ പ്രവർത്തകനായ അദ്ദേഹം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ സ്വദേശിയാണ് . ആം ആദ്മി ആശയങ്ങൾ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ കണ്ടെത്തി 2016 ജനുവരിയിൽ വൺ ഇന്ത്യ അസോസിയേഷൻ കുവൈറ്റ് എന്ന കല കായിക സാംസ്‌കാരിക ആം ആദ്മി സൗഹൃദ സംഘടനക്കു രൂപം നൽകി . അടുത്ത മാസം നടക്കുന്ന ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിനു കഴിവിന്‍റെ പരമാവധി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ