കേ​ഫാ​ക് ലീ​ഗ്: ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം
Thursday, January 9, 2020 2:14 AM IST
കു​വൈ​ത്ത് സി​റ്റി : കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് ടൂ​ർ​ണ​ർ​മെ​ന്‍റ് ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ളി​ൽ ടി​എ​സ്എ​ഫ്സി​ക്കും സി​ൽ​വ​ർ സ്റ്റാ​റി​നും ചാ​ന്പ്യ​ൻ​സ് എ​ഫ്സി​ക്കും യം​ഗ് ഷൂ​ട്ടേ​ർ​സി​നും ജ​യം.

ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ മ​ട​ക്കി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മാ​ക് കു​വൈ​ത്തി​നെ ടി​എ​സ്എ​ഫ്സി പ​രാ​ജാ​യ​പ്പെ​ടു​ത്തി. ടി​എ​സ്എ​ഫ്സി​ക്ക് വേ​ണ്ടി വൈ ​ദാ​സ് വി​ജ​യ ഗോ​ൾ നേ​ടി. സി​ൽ​വ​ർ സ്റ്റാ​റും സി​എ​ഫ്സി സാ​ൽ​മി​യ​യും ഏ​റ്റു​മു​ട്ടി​യ ര​ണ്ടാം മ​ൽ​സ​ര​ത്തി​ൽ സി​ൽ​വ​ർ സ്റ്റാ​ർ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് സി​ൽ​വ​ർ സ്റ്റാ​ർ വി​ജ​യി​ച്ചു.

സി​ൽ​വ​ർ സ്റ്റാ​റി​ന് വേ​ണ്ടി വ​സീം, രാ​ഹു​ൽ എ​ന്നീ​വ​ർ ഗോ​ളു​ക​ൾ നേ​ടി. മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി സി​ൽ​വ​ർ സ്റ്റാ​റി​ലെ അ​ന​സി​നെ തി​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ചാ​ന്പ്യ​ൻ​സ് എ​ഫ്സി​യും ബി​ഗ് ബോ​യ്സു​മാ​യി ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബി​ഗ് ബോ​യ്സി​നെ ചാ​ന്പ്യ​ൻ​സ് എ​ഫ്സി തോ​ൽ​പ്പി​ച്ചു. ചാ​ന്പ്യ​ൻ​സ് എ​ഫ്.​സി താ​രം കി​ഷോ​ർ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. യം​ഗ് ഷൂ​ട്ടേ​ർ​സും മ​ല​പ്പു​റം ബ്ര​ദേ​ർ​സും ത​മ്മി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ അ​വ​സാ​ന മ​ൽ​സ​ര​ത്തി​ൽ അ​ഞ്ചി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് യം​ഗ് ഷൂ​ട്ടേ​ർ​സ് മ​ല​പ്പു​റം ബ്ര​ദേ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​നാ​ൽ​റ്റി ഷൂ​ട്ടൌ​ട്ടി​ൽ വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ച മ​ൽ​സ​ര​ത്തി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി റാ​സി​ഖി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മി​ഷ​റ​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​സ​മേ​തം മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ളീീ​യേ​മ​ഹ​ഹ​ബ2020​ഷ​മിൗ09.​ഷു​ഴ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99708812,55916413

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ