എന്‍ബികെ വാക്കത്തോണില്‍ ആയിരങ്ങള്‍ പങ്കെടുത്തു
Sunday, December 8, 2019 3:30 PM IST
കുവൈറ്റ് സീറ്റി : നാഷണല്‍ കുവൈത്ത് ബാങ്കിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണില്‍ ആയിരങ്ങള്‍ പങ്കെടുത്തു.ഗ്രീന്‍ ഐലന്‍ഡ് മുതല്‍ ശുവൈഖ് ബീച്ച് പാര്‍ക്ക് വരെ 11 കിലോ മീറ്റര്‍ നടത്തത്തില്‍ സ്വദേശികളും വിദേശികളും ആവേശപൂര്‍വ്വം അണിനിരന്നു.

വിവിധ പ്രായ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 300 ദീനാറും രണ്ടാം സ്ഥാനക്കാര്‍ക്ക് 200 ദീനാറും മൂന്നാം സ്ഥാനക്കാര്‍ക്ക് 100 ദീനാറും നാല് മുതല്‍ പത്ത് വരെ സ്ഥാനക്കാര്‍ക്ക് 50 ദീനാറും സമ്മാനം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്കുവേണ്ടി വിവിധ തരം ഗെയിമുകളും കായിക വിനോദ പരിപാടികളും നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍