നൗഫൽ പുളിക്കലിന് ഒസീമിയ ജിദ്ദ യാത്രയയപ്പ് നൽകി
Saturday, December 7, 2019 12:39 AM IST
ജിദ്ദ : പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഇഎംഇഎ കോളജ് പൂർവ വിദ്യാർഥി സംഘടന, ഒസീമിയ ജിദ്ദ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം നൗഫൽ പുളിക്കലിന് യാത്രയയപ്പു നൽകി.

ചരിത്രത്തിലാദ്യമായി ഇന്‍റർ സോൺ ഫുട്ബോളിൽ ജേതാക്കളായ കോളജ് ടീമിനെ യോഗം അഭിനന്ദച്ചു . ഡിസംബർ 20 നു ഒസീമിയ അംഗങ്ങൾക്കുവേണ്ടി ഉല്ലാസ യാത്ര നടത്താനും ജനുവരി ആദ്യവാരത്തിൽ ജിദ്ദയിലെ വിദ്യാഥികൾക്കു വേണ്ടി ക്വിസ് , ചിത്ര രചന മത്സരങ്ങളും രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്താനും തീരുമാനിച്ചു . പരിപാടിയുടെ ഭാഗമായി ഇശൽ സന്ധ്യയും നടക്കും . യാത്രയപ്പു യോഗം പ്രസിഡന്‍റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു . ഒസീമിയ റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷഫ്‌സീർ വെങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . നിഷാദ് അലവി, ശിഹാബ് പൂക്കോട്ടൂർ , ലത്തീഫ് പൊന്നാട്, കുഞ്ഞാപ്പു അമ്പാടി , ലത്തീഫ് പുളിക്കൽ ,അഫ്സൽ ഗാംദി , മൻസൂർ പാലായിൽ ,അബ്ദുൽ മലിക് , ഷംസു കെ.ടി, മുഹമ്മദ് ശകീൽ, എ.കെ. ഷബീബ് എന്നിവർ യാത്ര മംഗളങ്ങൾ നേർന്നു. ജനറൽ സെക്രട്ടറി നൗഷാദ് ബാവ സ്വാഗതവും സമീർ കുഞ്ഞ നീറാട് നന്ദിയും പറഞ്ഞു .

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ