റിയാദിൽ വടംവലി അസോസിയേഷൻ രൂപീകരിച്ചു
Thursday, December 5, 2019 7:59 PM IST
റിയാദ്: റിയാദിൽ റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷൻ (റിവ) എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. പുതിയ ഭാരവാഹികളായി ഷമീർ ആലുവ (പ്രസിഡന്‍റ്), ഫൈസൽ കോട്ടയ്ക്കൽ (സെക്രട്ടറി), ഷിജോ വി. തോമസ് (ട്രഷറർ) എന്നിവരേയും വൈസ് പ്രസിഡന്‍റുമാരായി ജോർജ് തൃശൂർ, ജോമിഷ് കോട്ടയം, ജോയിന്‍റ് സെക്രട്ടറി ആയി സജീഷ് കോട്ടയം, നിയാസ് ആലുവ, ജോയിന്‍റ് ട്രഷറർ ആയി അഷ്‌റഫ് പാലക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.

റഫറിംഗ് പാനലിലേക്ക് ഡൊമിനിക്ക് സാവിയൊ ആലുവവും അസിസ്റ്റന്‍റ് റഫറിമാരായി റഷീദ് നെല്ലായി, സുബൈർ മുക്കം, ബഷീർ കോട്ടക്കൽ, ആന്‍റണി തിരുവനന്തപുരം, റഹീം പട്ടാമ്പി എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

മീഡിയ കവറേജ് : ജോർജ് തൃശൂർ, സോഷ്യൽ മീഡിയ കവറേജ് : നിയാസ് ആലുവ, ഉപദേശക സമിതി അംഗങ്ങളായി കമാൽ കോട്ടക്കൽ, അലി ആലുവ, കിരൺ.കെ.അബ്രഹാം പാല എന്നിവരേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ജലീൽ ആലുവ, റിജോഷ് കടലുണ്ടി, സിറാജ് നിലമ്പൂർ, ടനീഷ് കണ്ണൂർ, ഷെബി വർഗീസ് പത്തനംതിട്ട, ഷിജു എറണാകുളം, നിഷാദ് എറണാകുളം, റോബിൻ കൊല്ലം, സോനു കോട്ടയം,അനു ചെങ്ങന്നൂർ, അജേഷ് കൂത്താട്ടുകുളം എന്നിവരേയും, ഐടി ഡിസൈനിംഗ് അഷ്‌റഫ് മലപ്പുറത്തേയും തെരഞ്ഞെടുക്കാൻ യോഗത്തിൽ തീരുമാനമായി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ