അല്‍-താല കപ്പിൽ മാക്‌ കുവൈത്ത് മുത്തമിട്ടു
Thursday, December 5, 2019 12:38 AM IST
കുവൈത്ത് സിറ്റി: അല-താല വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടി മാക് കുവൈത്ത് കേഫാക്കുമായി സഹകരിച്ചു മിഷരീഫിലെ പബ്ലിക് അതോറിറ്റി ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടിൽ നടത്തിയ പത്താമത് ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ മാക്‌ കുവൈത്ത് എഫ് സി ചാമ്പ്യന്മാരായി.

തുല്യ ശക്തികളുടെ ഏറ്റുമുട്ടിയ ഫൈനലിൽ ടൈ ബ്രേക്കറിൽ വിജയികളെ നിശ്ചയിച്ചത്. കറുത്ത കുതിരകളായ അല്‍-ശബാബ് എഫ്.സിയെ മറി കടന്നാണ് മാക്‌ കുവൈത്ത് എഫ്.സി.തങ്ങളുടെ സീസണിലെ തുടര്‍ച്ചയായ രണ്ടാം കിരീടം നേടുന്നത്. ഈ കിരീടത്തോടെ കേഫാക്ക് സെവന്‍സ് ടൂര്ന്നമെന്റുകളില്‍ തുടര്‍ച്ചയായി 3 കിരീടം നേടുന്ന ടീം എന്ന അപൂര്‍വ നേട്ടത്തിന് മാക്‌ കുവൈറ്റ്‌ എഫ്.സി അര്‍ഹരായി.

നേരത്തെ കഴിഞ്ഞ സീസണിലെ ഫഹഹീല്‍ ബ്രദേര്‍സ് സംഘടിപ്പിച്ച ടൂർണമെന്‍റ് ഈ സീസണിലെ ആദ്യം നടന്ന COSTO CUP 2019 എന്നിവ രണ്ടിലും മാക് കുവൈത്ത് തന്നെ ആയിരുന്നു ജേതാക്കള്‍.

കുവൈത്തിലെ പ്രവാസി ഫുട്ബോള്‍ പ്രേമികള്‍ക്ക് അത്യന്തം ആവേശവും ആഹ്ലാദവും നൽകിയ വീറും വാശിയും നിറഞ്ഞ മത്സരങ്ങളില്‍ കേഫാക്കിലെ പ്രമുഖരായ 18 ടീമുകൾ മാറ്റുരച്ചു. ടൂർണമെന്റിൽ ഫഹഹീല്‍ ബ്രദേര്‍സ് മൂന്നാം സ്ഥാനക്കാരായപ്പോള്‍ സ്പാര്‍ക്ക്സ് എഫ്.സി നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു.

നേരത്തെ ബൈത് സകാത്ത് മേധാവിയും എസ്കെഎഫ് ജനറല്‍ ട്രേഡിംഗ് കമ്പനി ഡയറക്ടരുമായ തലാല്‍ അല്‍-കന്തരി ടൂർണമെന്‍റ് കിക്ക് ഓഫ് ചെയ്തു.
മാക് കുവൈത്ത് മുൻ ജനറൽ സെക്രട്ടറി എസ്.മുഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ നാലാമത് കരിയർ അചീവ്മെന്റ് അവാർഡിന് കുവൈത്തിലെ പ്രമുഖ ഫുട്ബോളറായ ഡോമിനിക് അർഹനായി. കുവൈത്ത് കേരള സ്റ്റാര്‍സ് എഫ്.സി.നല്‍കുന്ന എമെര്‍ജിംഗ് പ്ലേയർ ഓഫ് 2019- സുധീഷ്‌ (മാക്‌ കുവൈത്ത്), ടോപ് സ്‌കോറർ -ഷാനവാസ് (മലപ്പുറം ബ്രദേര്‍സ് എഫ്.സി) , മികച്ച ഗോൾ കീപ്പർ - അബ്ദുല്‍ റഹ്മാന്‍(മാക്‌ കുവൈത്ത്) അമീസ്(അല-ശബാബ്), സില്‍വര്‍ സ്റ്റാര്‍സ് എഫ്.സി. നല്‍കുന്ന മികച്ച ഡിഫൻഡർ -സുല്‍ഫി (ഫഹഹീല്‍ ബ്രദേര്‍സ്), ടൈം ലോജിസ്റ്റിക്സ് നല്‍കുന്ന മികച്ച കളിക്കാരൻ - കൃഷ്ണ ചന്ദ്രന്‍(മാക്‌ കുവൈത്ത്) എന്നിവരാണ് മറ്റു വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായത്. മത്സരങ്ങള്‍ നിയന്ത്രിച്ച കേഫാക് റഫറിമാരെ പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കി അനുമോദിച്ചു.മാക്‌ കുവൈത്തിന് വേണ്ടി പതിറ്റാണ്ടുകളുടെ സേവനം അനുഷ്ടിച്ച അബ്ദുല്‍ റഹ്മാന്‍ കെ.ടി. , അബ്ദുല്‍ റഹീം.കെ.പി., അബ്ദുല്‍ റഹ്മാന്‍ കെ.എം.,ഷൈജു.എം.കെ എന്നിവരെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ടൂർണമെന്‍റിന്‍റെ മുഖ്യ പ്രയോജകര്‍ക്കുള്ള മൊമെന്‍റോകള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചു.


സ്പോന്‍സര്‍മാരുടെ പ്രതിനിധികളായ ജോര്‍ജ്,റിയാസ്,ഷീന,കേഫാക് ഭാരവാഹികളായ നജീബ് വി.എസ്, ആഷിഖ് ഖാദിരി,, ബേബി നൗഷാദ്, സഫറുള്ള,അബ്ദുല്‍ റഹ്മാന്‍ പി., ഫൈസല്‍ ഇബ്രാഹിം, രബീഷ്.കെ.സി.,ഓ.കെ.അബ്ദുല്‍ റസാക്ക്, അമീര്‍ അബ്ദുല്‍ റഹ്മാന്‍, ഐവി,ജെസ്വിന്‍,ബിജുജോണി, മുബാറക് യൂസുഫ്,ലിസാബ്,അല്‍ അബ്ദുൽ സലാം എ.പി, ഷാനവാസ് ഹൈത്തം,,അബ്ദുറഹിമാൻ കെ.ടി,അബ്ദുല്‍ റഷീദ്.കെ.എം.എന്നിവർ റഫറിമാർക്കുള്ള ഉപഹാരങ്ങളും വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.

ടൂർണമെന്‍റ് ജനറല്‍ കൺവീനർ മന്‍സൂര്‍ കുന്നത്തേരി, മാക്‌ പ്രസിഡന്‍റ് സുബൈര്‍ കുരിക്കള്‍, ഷഫീക്, മുജീബ് റഹ്മാന്‍, ഷൈജു എം.കെ, ഫാറൂഖ് എം.കെ. അബ്ദുല്‍ റഹ്മാന്‍.യു.അബ്ദുല്‍ റഹീം.കെ.പി.,പ്രവീണ്‍,അബ്ദുല്‍ റഹ്മാന്‍.കെ.എം., ,മുബാശിർ, സജാസ്,ജമ്നാസ്, ജംഷീദ്, , മഹ്മൂദ് പെരുമ്പ, അബ്ദുറഹിമാൻ പടന്ന, സൈനുദ്ദീന്‍ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ