ഇൻസ്‌പെരിയ കാമ്പസ് കോൺഫറൻസ് ഡിസംബർ 6 ന്
Wednesday, December 4, 2019 8:33 PM IST
ദുബായ് :യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെയും ദുബായ് കെഎംസിസി നാല്പത്തിയഞ്ചാം വാർഷികത്തിന്‍റെയും ഭാഗമായി കെഎംസിസി കാമ്പസ് വിഭാഗം സംഘടിപ്പിക്കുന്ന ’ഇൻസ്‌പെരിയ’ കാമ്പസ് കോൺഫറൻസ് ഡിസംബർ ആറിന് (വെള്ളി) രാവിലെ 9 മുതൽ 11.30 മണി വരെ ദുബായ് കെഎംസിസി അൽ ബറാഹ ഓഡിറ്റോറിയത്തൽ നടക്കും.

ഷാർജ ഇസ്‌ലാമിക് ബാങ്ക് വൈസ് പ്രസിഡന്‍റും പ്രശസ്‌ത പരിശീലകനുമായ ഡോ. സംഗീത്‌ ഇബ്രാഹിം ‘ഇൻസ്‌പെരിയ’ കാമ്പസ് കോൺഫറൻസിൽ. പങ്കെടുക്കും. പുതിയ കാലത്തിന്‍റെ സാധ്യതകളിലേക്കും വ്യക്തിത്വ-തൊഴിൽ മേഖലകളിലെ നവീന ആശയങ്ങളിലേക്കും വെളിച്ചം പകരാനുള്ള വേദിയായാണ് കാമ്പസ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

യുഎഇയുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ അറബ് പ്രമുഖരും അക്കാഡമിക് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ