ആം ആദ്മി പാര്‍ട്ടി സ്ഥാപക ദിനാഘോഷവും പ്രവര്‍ത്തക സംഗമവും നടത്തി
Sunday, December 1, 2019 4:01 PM IST
കുവൈറ്റ് : വണ്‍ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപക ദിനാഘോഷവും പ്രവര്‍ത്തക സംഗമവും നടത്തി. ജോയിന്റ് കണ്‍വീനര്‍ ടി.കെ ഷാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ വിജയന്‍ ഇന്നാസ്യ ഉദ്ഘാടനം നിര്‍വഹിച്ചു. സാജു സ്റ്റീഫന്‍ സ്വാഗതം ആശംസിക്കുകയും പ്രകാശ് ചിറ്റഴത്ത് മുഖ്യ സന്ദേശം നല്‍കുകയും ചെയ്തു.

ജോയിന്‍ സെക്രട്ടറി ലിന്‍സ് തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എല്‍ദോ എബ്രഹാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിനോദ് സെബാസ്റ്റ്യന്‍, സിബിന്‍ പി സി, പ്രവീണ്‍ കെ.ജോണ്‍, രഞ്ജിത്ത് സാം, സന്തോഷ് കുമാര്‍ , ബിനു ഏലിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അബ്ദുല്‍ ഹമീദ് കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍