ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ മേഖല സമ്മേളനം ഡിസംബര്‍ രണ്ടിന്
Sunday, December 1, 2019 3:59 PM IST
ദുബായ്: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ മേഖല 29-മത് വാര്‍ഷിക സമ്മേളനം 'സമന്വയ 2019' ഡിസംബര്‍ രണ്ടിന് ജബല്‍ അലി സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. 'യേശുവിനെ നോക്കുക ' എന്നതാണ് മുഖ്യചിന്താവിഷയം.

യുവജന പ്രസ്ഥാനം പ്രസിഡന്റും നിരണം ഭദ്രാസനാധിപനുമായ ഡോ .യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത, റിട്ട. ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ് .ഫാ വര്‍ഗ്ഗീസ് . റ്റി. വര്‍ഗീസ്, മുന്‍ സോണല്‍ പ്രസിഡന്റ് ഫാ ജേക്കബ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.

ഡിസംബര്‍ രണ്ടിനു തിങ്കള്‍ രാവിലെ ഏഴിനു ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്നു വാര്‍ഷിക സമ്മേളനം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

ഡോ.ഏബ്രഹാം മാര്‍ . സെറാഫീം മെത്രാപ്പോലീത്ത, മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ്. ഫാ വര്‍ഗീസ് . റ്റി. വര്‍ഗീസ്, മുന്‍ സോണല്‍ പ്രസിഡന്റ് ഫാ. ജേക്കബ് ജോര്‍ജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്‌ളാസുകള്‍ക്കു നേതൃത്വം നല്‍കും.യുഎഇയിലെ എട്ടു യൂണിറ്റുകളില്‍ നിന്നുമായി അഞ്ഞുറോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുവജന പ്രസ്ഥാനം യുഎഇ മേഖല പ്രസിഡന്റ് ഫാ. അനീഷ് .ഐസക്ക് മാത്യു, മേഖല സെക്രട്ടറി ജോസ് .മത്തായി, ജനറല്‍ കണ്‍വീനര്‍ സാം മാത്യു കൈപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ജോസ്. മത്തായി 0552529690.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള