കണ്ണിനും മനസ്സിനും കുളിർമകൾ നൽകി അവർ തിരിച്ചെത്തി
Saturday, November 9, 2019 8:51 PM IST
ജിദ്ദ : റിയാദിൽ നടന്ന അഹ്‌ലൻ കേരള പരിപാടിയിൽ പങ്കെടുത്ത്‌ കണ്ണിനും മനസ്സിനും കുളിർമകൾ നൽകി അവർ തിരിച്ചെത്തി. രണ്ടു ദിവസങ്ങളിലായി നടന്ന അഹ്‌ലൻ കേരള പരിപാടിയിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രിയാണ് ജിദ്ദയിൽ നിന്നും അൽവാഹ ടൂർസിന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടത്.

ഹനീഫ ഹാജി കോഴിക്കോട്, യൂസഫ് ഹാജി ജെ എൻ എച്, ശിഹാബുദ്ധീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. സിംഗ് ആൻഡ് വിൻ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗായികയും കുടുംബത്തോടൊപ്പം യാത്രാ സംഘത്തിലുണ്ടായിരുന്നു.

മാധ്യമ പ്രവർത്തകരായ ശംസുദ്ധീൻ, അബ്ദുൽ റഹ്‌മാൻ തുറക്കൽ, സാബിത് മഞ്ചേരി, കെ ടി മുസ്തഫ പെരുവള്ളൂർ തുടങ്ങിയവരും യാത്രയിൽ അനുഗമിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ