എട്ടു കുടുംബങ്ങൾക്ക് ആധാരം കൈമാറി
1550106
Friday, May 16, 2025 5:15 AM IST
ഇലഞ്ഞി: പഞ്ചായത്ത് മില്ലുംപടി പുത്തൻ കോളനിയിലെ എട്ടു കുടുംബങ്ങൾക്ക് സ്ഥലത്തിന്റെ ആധാരം അനൂപ് ജേക്കബ് എംഎൽഎ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി ആധാരം ഇല്ലാത്തതിന്റെ പേരിൽ പ്രദേശവാസികൾ ഇവിടെ ദുരിതത്തിലായിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന സ്ഥലമാണ് എട്ട് കുടുംബങ്ങൾക്കായി പഞ്ചായത്ത് ആധാരം ചെയ്തു നൽകിയത്. സ്ഥിരംസമിതി അധ്യക്ഷമാരായ മോളി ഏബ്രഹാം, ജിനി ജിജോയ് തുടങ്ങിയവർ പ്രസംഗിച്ചു.