നേ​ര്യ​മം​ഗ​ലം: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85ൽ ​നേ​ര്യ​മം​ഗ​ലം റാ​ണി​ക്ക​ല്ലി​നു സ​മീ​പം ഓ​ടു​ന്ന ബ​സി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു. ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം അ​പ​ക​ടം ഒ​ഴി​വാ​യി. എ​റ​ണാ​കു​ളം - കോ​വി​ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ൽ​ബി​എ​സ് ബ​സി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മ​രം​വീ​ണ​ത്.

കോ​വി​ലൂ​ർ പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ൾ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5.45 നാ​യി​രു​ന്നു അ​പ​ക​ടം. കാ​ട്ടു​മ​ര​ത്തി​ന്‍റെ വ​ലി​യ ഭാ​ഗം ബ​സി​ന്‍റെ മു​ക​ളി​ൽ പ​തി​ച്ച​പ്പോ​ഴേ​ക്കും ബ​സ് പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് നീ​ക്കി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. അ​ടി​മാ​ലി പോ​ലീ​സി​ലും നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ലും ബ​സു​ട​മ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ലം വ​ന്ന​തോ​ടെ ത​ല​ക്കോ​ട് മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത 85ലെ ​റോ​ഡ​രി​കി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.