മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​വി​ത​ണ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട പ്ര​വൃ​ത്തി ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി മു​ൻ എം​എ​ൽ​എ ബാ​ബു പോ​ൾ. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള കാ​ല​താ​മ​സം റോ​ഡ് നി​ർ​മാ​ണം മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന് മു​ഖ്യ ത​ട​സ​മാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​വാ​ൻ ത​യാ​റാ​യ​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ള്ള അ​ലം​ഭാ​വ​മാ​ണ് റോ​ഡ് വി​ക​സ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​വാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. ഇ​ന്ന് മു​ത​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ച​ർ​ച്ച​യെ തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​റു​കാ​ര​ന് ന​ൽ​കു​ക​യും ചെ​യ്തു. 21ന​കം പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​രം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​നീ​ഷ് എം. ​മാ​ത്യു, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്ക്ക​ൻ, നേ​താ​ക്ക​ളാ​യ സി.​എം. സോ​മ​ൻ, സ​ജി ജോ​ർ​ജ്, കെ.​ജി അ​നി​ൽ​കു​മാ​ർ, സി.​എം. ഇ​ബ്രാ​ഹിം ക​രീം, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. രാ​ഗേ​ഷ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും വാട്ടർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെു​ത്തു.