നഴ്സുമാരെയും ആശാ വർക്കർമാരെയും ആദരിച്ചു
1550102
Friday, May 16, 2025 5:05 AM IST
അങ്കമാലി: കറുകുറ്റി അസീസി ശാന്തി കേന്ദ്രത്തിൽ കാസിന്റെ നേതൃത്വത്തിൽ നഴ്സ്മാരെയും ആശാ വർക്കർമാരെയും ആദരിച്ചു. അസീസി ശാന്തി കേന്ദ്ര പ്രൊവിൻഷ്യൽ റവ.ഡോ. മൈക്കിൾ ഈരാളി ഉദ്ഘടനം ചെയ്തു. കാസ് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ അധ്യക്ഷത വഹിച്ചു.
നഴ്സിംഗ് സേവനത്തിലെ സുഖദുഖങ്ങൾ എന്ന വിഷയത്തിൽ സിസ്റ്റർ ഡോ. ജിൻസിയും ആശാ വർക്കർമാർ ആതുര സേവന രംഗത്ത് എന്ന വിഷയത്തിൽ മരിയ ബാബുവും സംസാരിച്ചു. പാലിശേരി ഫാമിലി ഹെൽത്ത് സെന്റർ ഡോ. മരിയ പോൾ പ്രസംഗിച്ചു.