പറവൂര്‍ ഉപജില്ലാ വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങി
1453434
Sunday, September 15, 2024 3:42 AM IST
പറവൂര്‍: ഈ വര്‍ഷത്തെ സ്‌കൂള്‍ ഒളിമ്പിക്‌സിന്‍റെ ഭാഗമായി നട ത്തുന്ന പറവൂര്‍ ഉപജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊട്ടുവ ള്ളിക്കാട് എച്ച്എംവൈഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.
മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടറും മുന്‍ ഇന്ത്യന്‍ ടീം പരിശീലകനുമായ ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എന്‍.എ. ഭാനുപ്രിയന്‍ അധ്യക്ഷത വഹിച്ചു.
പറവൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ നിഖില ശശി മുഖ്യാതിഥിയായിരുന്നു. എച്ച്എംവൈ സഭാ സെക്രട്ടറി എം.എ. ഹരീഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ശ്രീജ, പിടിഎ പ്രസിഡന്‍റ് രാജീവ് വഞ്ചിപ്പുരക്കല്‍, ടി.വി. രൂപേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 400ഓളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.