പോലീസ് അസോ. ജില്ലാ സമ്മേളനം 23ന് കട്ടപ്പനയിൽ
1430561
Friday, June 21, 2024 4:05 AM IST
കട്ടപ്പന: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 23ന് കട്ടപ്പന ഓസാനം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് മുഖ്യാതിഥിയായിരിക്കും.
ഉച്ചയ്ക്ക് 1. 30ന് പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. വി. പ്രദീപൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എസ്. ആർ. ഷിനോദാസ്, ജോയിന്റ് സെക്രട്ടറി എം.എം. അജിത്കുമാർ, വൈസ് പ്രസിഡന്റ് സഞ്ജു വി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ സമ്മേളനത്തിനു മുന്നോടിയായി വിവിധ പോലീസ് സബ് ഡിവിഷനുകൾ പങ്കെടുത്ത കായിക മത്സരങ്ങൾ നടത്തി. വോളിബോൾ മത്സരം മുരിക്കാശേരിയിൽ കട്ടപ്പന ഡിവൈഎസ്പി പി. വി. ബേബി ഉദ്ഘാടനം ചെയ്തു. ഇടുക്കി സബ് ഡിവിഷൻ ഒന്നാം സ്ഥാനം നേടി.
ശാന്തിഗ്രാമിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ തൊടുപുഴ സബ് ഡിവിഷൻ ഒന്നാമത് എത്തി.
ഷട്ടിൽ ബാഡ്മിൻറണ് ടൂർണമെന്റ് അടിമാലിയിൽ അഡീഷണൽ എസ് പി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. റെൻസ് മോൻ, ബിജു എന്നിവർ നയിച്ച ടീം ചാന്പ്യ·ാരായി. ക്രിക്കറ്റ് ടൂർണമെന്റ് തൊടുപുഴയിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡി എച്ച് ക്യു ടീം ചാന്പ്യ·ാരായി.
ജില്ലാ സമ്മേളനത്തിൽ സ്പെഷ്യൽ യൂണിറ്റുകൾ ഉൾപ്പെടെ എല്ലാ യൂണിറ്റുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്നും സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ജില്ലാ സെക്രട്ടറി ഇ. ജി. മനോജ്കുമാർ, പ്രസിഡന്റ് എസ്. അനീഷ്കുമാർ എന്നിവർ അറിയിച്ചു.